അയര്‍ലണ്ടിനും ഇംഗ്ലണ്ടിനും വേണ്ടി കളിച്ചിട്ടുള്ള താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ട് പേസര്‍ ബോയഡ് റാങ്കിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷത്തെ കരിയറില്‍ റാങ്കിന്‍ 3 ടെസ്റ്റുകളിലും 75 ഏകദിനങ്ങളിലും 50 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഇംഗ്ലണ്ടിനായും ജഴ്സിയണിഞ്ഞിട്ടുണ്ട്. അയര്‍ലണ്ടിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റിനും താരമാണ് അര്‍ഹനായത്. 2018ല്‍ അരങ്ങേറ്റ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലിയെ വീഴ്ത്തിയായിരുന്നു ഈ നേട്ടം.

2013ല്‍ ഇംഗ്ലണ്ടിന് വേണ്ടി ഓസ്ട്രേലിയയ്ക്കെതിരെ ആണ് താരം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഒരു ടെസ്റ്റും ഏഴ് ഏകദിനങ്ങളും 2 ടി20 മത്സരത്തിലും റാങ്കിന്‍ പങ്കാളിയായിട്ടുണ്ട്.