ഇന്ത്യയിലേക്ക് ബോള്‍ട്ട് ഇല്ല, ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിലേക്ക് ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്ന ന്യൂസിലാണ്ട് ടീമിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച് ട്രെന്റ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഡോം. ബയോ ബബിള്‍ ജീവിതത്തിൽ നിന്ന് ഇടവേള ആവശ്യമാണെന്ന് കാണിച്ചാണ് ഇരു താരങ്ങളുടെയും തീരുമാനം.

അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ന്യൂസിലാണ്ടിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുമുഖക്കാരന്‍ രചിന്‍ രവീന്ദ്ര ടീമിൽ ഉണ്ട്.

ടി20 പരമ്പരയാണ് ആദ്യം തുടങ്ങുന്നത്. നവംബര്‍ 17ന് പരമ്പര ആരംഭിയ്ക്കും. കാന്‍പൂരിൽ നവംബര്‍ 25നും മുംബൈയിൽ ഡിസംബര്‍ 3നും ടെസ്റ്റ് മത്സരങ്ങള്‍ നടക്കും.

ന്യൂസിലാണ്ട് ടെസ്റ്റ് സംഘം: Kane Williamson (c),Tom Blundell (wk),Devon Conway,Kyle Jamieson,Tom Latham,Henry Nicholls,Ajaz Patel,Glenn Phillips,Rachin Ravindra,Mitchell Santner,Will Somerville,Tim Southee,Ross Taylor,Will Young,Neil Wagner