ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇനി 5 ടെസ്റ്റുകൾ

Newsroom

Picsart 24 03 25 14 14 55 874
Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി ബോർഡർ ഗവാസ്കർ ട്രോഫിയിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ രണ്ട് ക്രിക്കറ്റ് അസോസിയേഷനുകളും തീരുമാനിച്ചു. ഇന്ത്യ അടുത്ത തവണ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുമ്പോൾ ബോർഡർ-ഗവാസ്‌കർ ട്രോഫി അഞ്ച് ടെസ്റ്റുകൾ ഉള്ള പരമ്പര ആകും എന്ന് ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും അറിയിച്ചു.

ഗവാസ്കർ 24 03 25 14 15 10 681

മൂന്ന് പതിറ്റാണ്ടിനിപ്പുറം ഇതാദ്യമായാണ് ഈ രണ്ട് ക്രിക്കറ്റ് ഭീമന്മാരും അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടുന്നത്. 1991-92 സീസണിൽ ആണ് അവസാനം ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയും ഓസ്‌ട്രേലിയയും കളിച്ചത്.

2018-2019, 2020-2021 ബോർഡർ ഗവാസ്‌കർ ട്രോഫികൾ നേടിയ ഇന്ത്യ സമീപകാല പരമ്പരകള ഓസ്ട്രേലിയക്ക് മേൽ ആധിപത്യം നേടിയിട്ടുണ്ട്. ആധിപത്യം പുലർത്തിയിട്ടുണ്ട്. 2018-19ൽ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ മാറിയിരുന്നു.