90 റൺസ് വിജയവുമായി ഇന്ത്യ

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിൽ 90 റൺസ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 219/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് 129 റൺസ് മാത്രമേ നേടാനായുള്ളു. 17.5 ഓവറിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.
ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ്മ മൂന്നും യഷ് താക്കൂര്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി ബൗളിംഗിൽ തിളങ്ങി.

19 പന്തിൽ 32 റൺസ് നേടിയ ബ്രയാന്‍ ബെന്നെറ്റ് ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. റയാന്‍ ബര്‍ള്‍ 20 റൺസും താഡിവാനാഷേ മരുമാനി 24 റൺസും നേടി.