സിഡ്നി ഡെര്‍ബിയില്‍ തണ്ടേര്‍സിനു വിജയം ഒരുക്കി ജോസ് ബട്‍ലറും ഫവാദ് അഹമ്മദും

- Advertisement -

ഓള്‍റൗണ്ട് മികവില്‍ 21 റണ്‍സിനു സിഡ്സനി സിക്സേര്‍സിനെ തകര്‍ത്തെറിഞ്ഞ് തണ്ടേര്‍സ്. ബാറ്റിംഗില്‍ ജോസ് ബട്‍ലറും ബൗളിംഗില്‍ ഫവാദ് അഹമ്മദും ഡാനിയേല്‍ സാംസുമാണ് വിജയികള്‍ക്കായി തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത തണ്ടേര്‍സ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 169 റണ്‍സാണ് 20 ഓവറില്‍ നിന്ന് നേടിയത്. 37 പന്തില്‍ 62 റണ്‍സ് നേടിയ ജോസ് ബട്‍ലറിനൊപ്പം കാലം ഫെര്‍ഗൂസണ്‍(23), ഡാനിയേല്‍ സാംസ്(28) എന്നിവരാണ് തണ്ടേര്‍സ് നിരയില്‍ തിളങ്ങിയത്. സിക്സേര്‍സിനു വേണ്ടി ടോം കറന്‍ 3 വിക്കറ്റും സ്റ്റീവ് ഒക്കേഫീ 2 വിക്കറ്റും നേടി.

ബൗളിംഗിലേത് പോലെ ടോം കറന്‍ ആണ് സിക്സേര്‍സ് ബാറ്റിംഗ് നിരയിലും തിളങ്ങിയത്. താരം 62 റണ്‍സും ഷോണ്‍ അബോട്ട് 35 റണ്‍സും നേടി ഏഴാം വിക്കറ്റില്‍ നേടിയ 88 റണ്‍സാണ് സിക്സേര്‍സിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. 56/6 എന്ന നിലയിലേക്ക് വീണ സിക്സേര്‍സ് 20 ഓവറില്‍ നിന്ന് 148/9 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ തണ്ടേര്‍സ് ബൗളര്‍മാരില്‍ ഡാനിയേല്‍ സാംസ്, ഫവാദ് അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

Advertisement