പൂനെയ്ക്ക് പുതിയ പരിശീലകൻ, പ്രീമിയർ ലീഗിലെ അനുഭവസമ്പത്തുമായി ബ്രൗൺ

- Advertisement -

അവസാനം പൂനെ സിറ്റി പുതിയ പരിശീലകനെ നിയമിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിശീലിപ്പിച്ച് കഴിവു തെളിയിച്ചിട്ടുള്ള ഫിലിപ്പ് ബ്രൗണാണ് പൂനെയുടെ പരിശീലകനായി എത്തിയിരിക്കുന്നത്. താൽക്കാലിക ചുമതലയിൽ ഉണ്ടായിരുന്ന പ്രദ്ധ്യും റെഡ്ഡിയിൽ നിന്ന് ഫിലിപ്പ് ബ്രൗൺ ടീമിനെ ഏറ്റെടുക്കും.

ഐ എസ് എൽ സീസൺ തുടങ്ങി ഒരു മാസം ആകും മുമ്പ് തന്നെ പൂനെ സിറ്റി മുൻ പരിശീലകനനായ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗലിനെ പുറത്താക്കിയിരു‌ന്നു. താൽക്കാലിക പരിശീലകനായി പ്രദ്ധ്യും റെഡ്ഡി ഭേദപ്പെട്ട പ്രകടനത്തിലേക്ക് ടീമിനെ നയിക്കുന്നതിനിടെ ആണ് പുതിയ പരിശീലകൻ എത്തുന്നത്.

പ്രീമിയർ ലീഗ് ക്ലബായ ഹൾ സിറ്റിയുടെ മുൻ പരിശീലകനായിരുന്നു ഫിലിപ്പ് ബ്രൗൺ. ഹൾ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും ബ്രൗൺ സ്വന്തമാക്കിയിട്ടുണ്ട്. പ്രെസ്റ്റൺ, ബോൾട്ടൻ, ഡെർബി കൗണ്ടി തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. ഇപ്പോൾ പ്ലേ ഓഫ് പ്രതീക്ഷ വിദൂരത്താണ് എങ്കിലും പുതിയ പരിശീലകന്റെ വരവ് പൂനെ സിറ്റിക്ക് ഊർജ്ജം നൽകും.

Advertisement