ബിഗ് ബാഷ് കരാര്‍ ഒപ്പിട്ട് ഇംഗ്ലണ്ട് താരങ്ങള്‍

- Advertisement -

ബിഗ് ബാഷ് 2018-19 സീസണിലേക്കുളള കരാറുകള്‍ ഉറപ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍. സിഡ്നി തണ്ടര്‍ ആണ് ജോ റൂട്ട്, ജോസ് ബട്‍ലര്‍ എന്നിവരുമായി കരാറിലേര്‍പ്പെട്ടത്. ഇരുവരും സീസണ്‍ മുഴുവനായി കളിക്കില്ലെന്നാണ് അറിയുന്നത്. തണ്ടറിന്റെ 7 മത്സരങ്ങള്‍ക്ക് താരങ്ങളുടെ സേവനം ലഭ്യമാവും. ടി20കളില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് റൂട്ട് ഈ അവസരത്തെ നോക്കിക്കാണുന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനാണെങ്കിലും ജോ റൂട്ടിനു ഇംഗ്ലണ്ട് ടി20 ടീമില്‍ സ്ഥാനം ഉറപ്പിക്കുവാന്‍ സാധിച്ചിട്ടില്ല.

കരീബിയന്‍ പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം യാത്രയാകുന്നത് വരെ താരങ്ങളുടെ സേവനം സിഡ്നി തണ്ടറിനു ലഭ്യമാവും.

Advertisement