അഞ്ചാം സ്വര്‍ണ്ണം റോവിംഗിലൂടെ, ലൈറ്റ്‍വെയിറ്റ് സിംഗിള്‍സ് സ്കള്‍സില്‍ ദുഷ്യന്തിനു വെങ്കലം

- Advertisement -

ഏഷ്യന്‍ ഗെയിംസ് 2018ല്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ്ണം റോവിംഗിലൂടെ. പുരുഷ ക്വാഡ്രാപിള്‍ സ്കള്‍സ് മത്സരത്തില്‍ സ്വരണ്‍ സിംഗ്, ദട്ടു ഭോകാനല്‍, ഓംപ്രകാശ്, സുഖ്മീത് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ അഞ്ചാം സ്വ്ര‍ണ്ണ മെഡല്‍ നേടിയത്. ഇന്ത്യയ്ക്ക് പിന്നിലായി ഇന്തോനേഷ്യ, തായ്‍ലാന്‍ഡ് എന്നീ ടീമുകള്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

പുരുഷ വിഭാഗം ലൈറ്റ്‍വെയിറ്റ് സിംഗിള്‍സ് സ്കള്‍സില്‍ ഇന്ത്യന്‍ റോവര്‍ ദുഷ്യന്ത് ചൗഹാന്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടി.

Advertisement