ഒമ്പതു ഗോൾ ജയത്തോടെ ബാഴ്സലോണ കാറ്റലൂണിയ കപ്പ് ഫൈനലിൽ

- Advertisement -

കാറ്റലൂണിയ കപ്പിൽ ബാഴ്സലോണ വനിതകൾ ഫൈനലിൽ‌. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ സി എഫ് പാർഡിനെസിനെ എതിരില്ലാത്ത 9 ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ബാഴ്സക്കായി ഇന്നലെ രണ്ടു താരങ്ങൾ ഹാട്രിക്ക് നേടി‌. അണ്ടോനോവ, മറിയോണ എന്നീ താരങ്ങളാണ് ഹാട്രിക്ക് നേടിയത്‌. ആൻഡ്രെസ ഇരട്ട ഗോളുകളും കാർല ഒരു ഗോളും നേടി.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ എസ്പാനിയോളിനെ ആണ് ബാഴ്സലോണ നേരിടുക. ഒമ്പതു മാസമായി പരിക്ക് കാരണം പുറത്ത് ഇരിക്കുകയായിരുന്ന ലൈല ഒഹാബി ഇന്നലെ ബാഴ്സക്കായി വീണ്ടും ഇറങ്ങി.

Advertisement