തകര്‍ത്തടിച്ച് മക്കല്ലം, ലിന്‍, മാക്സ് ബ്രയന്റ്, ഹീറ്റിനോട് തോറ്റ് റെനഗേഡ്സ്, അതും വലിയ തോല്‍വി

- Advertisement -

ബ്രിസ്ബെയിന്‍ ഹീറ്റിനോട് 101 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മാക്സ് ബ്രയന്റിന്റെ വെടിക്കെട്ട് തുടക്കത്തിനു(24 പന്തില്‍ 44) പിന്തുണയായി ബ്രണ്ടന്‍ മക്കല്ലവും(69) ക്രിസ് ലിന്നും(66*) ബാറ്റ് വീശിയപ്പോള്‍ കൂറ്റന്‍ സ്കോറാണ് ഹീറ്റ് നേടിയത്. ഹാരി ഗുര്‍ണേ, ഡാനിയേല് ക്രിസ്റ്റ്യന്‍ എന്നിവര്‍ റെനഗേഡ്സിനായി 2 വീതം വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന റെനഗേഡ്സിനെ മിച്ചല്‍ സ്വെപ്സണ്‍, ജോഷ് ലാലോര്‍ സഖ്യത്തിനൊപ്പം ബ്രണ്ടന്‍ ഡോഗെറ്റും ചേര്‍ന്ന് തകര്‍ത്തെറിയുകയായിരുന്നു. സ്വെപ്സണ്‍ മൂന്ന് വികക്റ്റ് നേടിയപ്പോള്‍ ലാലോറും ഡോഗെറ്റും രണ്ട് വീതം വിക്കറ്റ് നേടി. 17.5 ഓവില്‍ 91 റണ്‍സ് നേടി പുറത്തായ റെനഗേഡ്സിനായി 25 റണ്‍സ് നേടിയ കാമറൂണ്‍ ബോയസ് ആണ് ടോപ് സ്കോറര്‍.

Advertisement