ആരോസിന് വീണ്ടും ജയം, ഗോകുലം പിന്നെയും പിറകോട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിൻ വിജയം. ലീഗിൽ പ്രതിസന്ധിയിൽ ഉള്ള ഷില്ലോങ്ങ് ലജോങ്ങിനെയാണ് ആരോസ് ഇന്ന് തകർത്തത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യൻ ആരോസിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ആയിരുന്നു മൂന്നു ഗോളുകളും പിറന്നത്. ആരോസിന്റെ ഈ സീസണിലെ ഏറ്റവും വലിയ വിജയമാണിത്. ലീഗിൽ ഈ സീസണിക് ലജോങ്ങിന് മേലെ ആരോസ് ഡബിളും പൂർത്തിയാക്കി. ഇന്ന് ഷില്ലോങ്ങിൽ നടന്നത് കൂടാതെ ആദ്യ ഒഡീഷയിൽ നടന്ന മത്സരത്തിലും ആരോസിനായിരുന്നു വിജയം.

ആരോസിനായി ഇന്ന് വിക്രം പ്രതാപ് സിങ്, ലാലെങ്മാവിയ, നിൻതൊയിനഗ്ബ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ പോയന്റ് ആരോസിനെ ഗോകുലത്തിനെക്കാൾ മൂന്ന് പോയന്റ് മുന്നിൽ എത്തിച്ചു. ആരോസിന് ഇപ്പോൾ 13 പോയന്റാണ് ഉള്ളത്. ലീഗിൽ എട്ടാം സ്ഥാനത്താണ് ആരോസ് ഉള്ളത്. ലജോങ്ങ് 12 മത്സരങ്ങളിൽ ഏക ജയം മാത്രമായി ലീഗിലെ അവസാന സ്ഥാനത്തുമാണ്. ഐസാളാണ് ഒമ്പതാം സ്ഥാനത്ത് ഉള്ളത്. ഹെഡ് ടു ഹെഡിൽ പിറകിലായ ഗോകുലം കേരള എഫ് സി പത്താം സ്ഥാനത്താണ്.