സ്റ്റോക്സിന് കീഴില്‍ ഇംഗ്ലണ്ടിന് കൂടുതല്‍ ഊര്‍ജ്ജമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

ജോ റൂട്ടിന്റെ അഭാവത്തില്‍ വിന്‍ഡീസനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ബെന്‍ സ്റ്റോക്സ് ആണ്. സ്റ്റോക്സിന് കീഴില്‍ പുതിയൊരു ഇംഗ്ലണ്ടിനെയാണ് താന്‍ ഉറ്റുനോക്കുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് താരം കെമര്‍ റോച്ച്. സ്റ്റോക്സിന്റെ കീഴില്‍ ടീം കുറച്ച് കൂടി റിലാക്സ്ഡ് ആയിരിക്കുമെന്നും കൂടുതല്‍ ഊര്‍ജ്ജവും ഉണ്ടെന്ന് റോച്ച് പറയുകയായിരുന്നു.

താന്‍ സ്റ്റോക്സിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തില്‍ വലിയ ഊര്‍ജ്ജം ഉണ്ടെന്ന് കരുതുവ്ന വ്യക്തിയാണെന്നും റോച്ച് പറഞ്ഞു. ഫീല്‍ഡിംഗോ ബൗളിംഗോ ബാറ്റിംഗോ എന്ത് തന്നെയായാലും താരം വളരെ അധികം ആത്മവിശ്വാസം കൊണ്ടുവരുന്നുവെന്നും റോച്ച് വ്യക്തമാക്കി.

താരത്തെ ക്യാപ്റ്റനായി കാണുന്നത് താന്‍ ഏറെ ഉറ്റുനോക്കുന്ന കാര്യമാണെന്നും റോച്ച് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് മികച്ച കൈകളില്‍ തന്നെയാണെന്നും റോച്ച് വ്യക്തമാക്കി.

Previous articleബെർണഡസ്കിയെ നൽകി മിലികിനെ യുവന്റസ് വാങ്ങും
Next articleഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായി