ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായി

- Advertisement -

ഐ എസ് എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കാൻ തീരുമാനമായി. 2021-22 സീസൺ മുതൽ വിദേശ താരങ്ങളുടെ എണ്ണ കുറക്കാൻ ആണ് ധാരണയായത്. എ ഐ എഫ് എഫിന്റെ നിർദ്ദേശം ഐ എസ് എൽ നടത്തിപ്പുകാർ അംഗീകരിച്ചിരിക്കുകയാണ്. 3+1 ഒന്ന് എന്ന ഏഷ്യൻ നിയമം ആണ് 2021-22 സീസൺ മുതൽ ഐ എസ് എല്ലിൽ നിർബന്ധവുക. ആകെ അഞ്ചു വിദേശ താരങ്ങളെ മാത്രമെ ഒരു ക്ലബിന് സൈൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ 5 വിദേശ താരങ്ങളിൽ ഒന്ന് ഏഷ്യൻ താരമാവുകയും വേണം. ആദ്യ ഇലവനിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമെ കളിക്കാനും കഴിയു. ഇപ്പോളൈ എസ് എല്ലിൽ ഏഴു താരങ്ങളെ വരെ സൈൻ ചെയ്യാം.

ഐ എസ് എല്ലിലും ഐ ലീഗിലും വരുന്ന സീസണിലെ തന്നെ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള ഔദ്യോഗിക നീക്കങ്ങൾ നടത്തിയിരുന്നു എങ്കിലും ക്ലബുകളുടെ പ്രതിഷേധങ്ങൾ കാരണമാണ് ഐ എസ് എല്ലിൽ വരുന്ന സീസണിൽ ഈ നിയമം വേണ്ട എന്ന് തീരുമാനിച്ചത്.ഐ ലീഗിൽ എന്നാൽ ഈ വരുന്ന സീസണിൽ തന്നെ വിദേശ താരങ്ങളുടെ എണ്ണം കുറയും. ഏഷ്യൻ ടൂർണമെന്റുകളിൽ നിലവിലുള്ള നിയമം ആണ് ഇത്. ഇന്ത്യയിലും ഇത് കൊണ്ടു വന്നാൽ മാത്രമെ ക്ലബുകൾക്ക് ഏഷ്യൻ ടൂർണമെന്റുകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ആവുകയുള്ളൂ‌.

Advertisement