ബെർണഡസ്കിയെ നൽകി മിലികിനെ യുവന്റസ് വാങ്ങും

- Advertisement -

നാപോളിയുടെ സ്ട്രൈക്കർ ആയ മിലികിനെ സ്വന്തമാക്കാൻ വേണ്ടി മധ്യനിര താരം ബെർണഡസ്കിയെ വാഗ്ദാനം ചെയ്തിരിക്കുകയാണ് യുവന്റസ്. ബെർണഡസ്കി സാരിക്ക് കീഴിൽ ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ആർതുർ കൂടെ വരും എന്നതിനാൽ അടുത്ത സീസണിൽ ബെർണഡസ്കിക്ക് അവസരം ഇനിയും കുറയും. ഇതാണ് താരവും ഈ നീക്കത്തിന് സമ്മതിക്കാൻ കാരണം.

ക്ലബുകൾ തമ്മിൽ ഈ നീക്കത്തിന് പ്രാഥമിക ധാരണയായതാണ് സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു‌. ഹിഗ്വയിൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് ഉറപ്പായതോടെയാണ് യുവന്റസ് ഒരു പുതിയ സട്രൈക്കർക്കായുള്ള അന്വേഷണം തുടങ്ങിയത്. മിലികും യുവന്റസുമായി ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.. മിലികിനെ വിൽക്കാൻ ക്ലബ് തീരുമാനിച്ചതായി നാപോളി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. 50 മില്യണായിരുന്നു മിലികിനായി നാപോളി ആവശ്യപ്പെട്ടത്. അത്രയും പണം നൽകാൻ ആവാത്തതാണ് ബെർണഡെസ്കിയെ യുവന്റസ് വാഗ്ദാനം ചെയ്യാൻ കാരണം. 2017 മുതൽ യുവന്റസിൽ ഉള്ള താരമാണ് ബെർണഡസ്കി.

Advertisement