മൂന്നാം ടി20 സ്റ്റോക്സ് കളിച്ചേക്കും: ഓയിന്‍ മോര്‍ഗന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് തിരിച്ചെത്തിയേക്കുമെന്ന് സൂചന നല്‍കി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കാണ് പരമ്പരയെന്നിരിക്കെ തങ്ങളുട പ്രധാന താരം പരിക്ക് മാറി സെലക്ഷനു ലഭ്യമാണെന്നത് ഇംഗ്ലണ്ട് നിരയുടെ ആത്മവിശ്വാസം കൂട്ടും.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ജയം നേടി പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial