സോബേഴ്സിന് ശേഷം വേഗത്തില്‍ ടെസ്റ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും നേടുന്ന താരമായി ബെന്‍ സ്റ്റോക്സ്

- Advertisement -

ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും നേടുന്ന താരമായി ബെന്‍ സ്റ്റോക്സ്. ഗാരി സോബേഴ്സ്, ഇയാന്‍ ബോത്തം, കപില്‍ ദേവ്, ജാക്വസ് കാലിസ്, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് സ്റ്റോക്സിന് മുമ്പ് ഈ നേട്ടം നേടിയ താരങ്ങള്‍. ഇന്ന് വിന്‍ഡീസിനെതിരെ 4 വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം സ്റ്റോക്സ് കൈക്കലാക്കിയത്.

64 ടെസ്റ്റില്‍ നിന്നാണ് സ്റ്റോക്സിന്റെ ഈ നേട്ടം. ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ വേഗതയേറിയ താരമാണ് ബെന്‍ സ്റ്റോക്സ്. 63 ടെസ്റ്റില്‍ നിന്ന് ഗാരി സോബേഴ്സ് ആണ് ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കിയത്.

Advertisement