മൂന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ കടന്ന് കൂടി ഇംഗ്ലണ്ട്

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ് നേടി ഇംഗ്ലണ്ട്. റോറി ബേണ്‍സ് പത്ത് റണ്‍സും ഡൊമിനിക് സിബ്ലേ 5 റണ്‍സും നേടിയാണ് 10 ഓവറുകളെ അതിജീവിച്ചത്. 318 റണ്‍സ് നേടി 114 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു.

ഇംഗ്ലണ്ട് 99 റണ്‍സ് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 204 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Previous articleസോബേഴ്സിന് ശേഷം വേഗത്തില്‍ ടെസ്റ്റില്‍ നാലായിരം റണ്‍സും 150 വിക്കറ്റും നേടുന്ന താരമായി ബെന്‍ സ്റ്റോക്സ്
Next articleമാഞ്ചസ്റ്റർ സിറ്റിയുടെ വിധി തിങ്കളാഴ്ച