ബെന്‍ സ്റ്റോക്സ് ന്യൂസിലാണ്ടിലേക്ക്, ഇംഗ്ലണ്ട് ടീമില്‍ നിന്ന് പിന്മാറി, താരം മടങ്ങുന്നത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീമില്‍ നിന്ന് പിന്മാറി ബെന്‍ സ്റ്റോക്സ്. താരം ഈ സമ്മറില്‍ ഇനി ഇംഗ്ലണ്ടിന് കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം ന്യൂസിലാണ്ടിലേക്ക് തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനാണ് ഈ തീരുമാനം എടുത്തതെന്നാണ് അറിയുന്നത്.

പാക്കിസ്ഥാനെതിരെയുള്ള ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരം പിന്മാറിയിട്ടുണ്ട്. താരത്തിന്റെ പിതാവിന്റെ ആരോഗ്യം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മോശമായിരുന്നു. ജോഹാന്നസ്ബര്‍ഗില്‍ വെച്ചായിരുന്നു സംഭവം. പിന്നീട് ജെഡ് സ്റ്റോക്സിനെ ന്യൂസിലാണ്ടിലേക്ക് റീഹാബിനായി കൊണ്ടു പോകുകയായിരുന്നു.