ഡര്‍ഹവുമായി മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി ബെന്‍ സ്റ്റോക്സ്

2024 സീസൺ അവസാനം വരെ ഡര്‍ഹത്തിന് വേണ്ടി താന്‍ കളിക്കുമെന്ന് അറിയിച്ച് ബെന്‍ സ്റ്റോക്സ്. താരം മൂന്ന് വര്‍ഷത്തേക്ക് കൂടി തന്റെ കരാര്‍ നീട്ടുവാന്‍ തീരുമാനിക്കുകയായിരുന്നു.

മാനസിക ആരോഗത്തിന് വേണ്ടി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത സ്റ്റോക്സ് ആഷസിലെ ആദ്യ ടെസ്റ്റിലൂടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. 2010ൽ ഡര്‍ഹത്തിനായി അരങ്ങേറ്റം നടത്തിയ താരം 64 മത്സരങ്ങളിൽ നിന്ന് 3611 റൺസാണ് നേടിയിട്ടുള്ളത്.

Previous articleടെസ്റ്റ് പരമ്പരക്ക് രോഹിത് ശർമ്മ ഉണ്ടാവില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ
Next articleമഹേല ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ച്