മഹേല ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ച്

Mahelajayawardene

മഹേല ജയവര്‍ദ്ധേനയെ ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ചായി നിയമിച്ചു. ജനുവരി 1 2022 മുതൽ ആണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. ശ്രീലങ്കയുടെ ദേശീയ ടീമുകളുടെ കൺസള്‍ട്ടന്റ് കോച്ചായാണ് നിയമനം എങ്കിലും മഹേല വരുന്ന അണ്ടര്‍ 19 ലോകകപ്പ് പരിഗണിച്ച് ആ ടീമിനൊപ്പവും പ്രവര്‍ത്തിക്കും.

ദേശീയ ടീമുകളുടെ ഓവറോള്‍ ക്രിക്കറ്റിംഗ് പ്രവര്‍ത്തിക്കളുടെ മേൽനോട്ടവും മഹേലയുടെ ചുമതല ആയിരിക്കും. അത് കൂടാതെ ഹൈ പെര്‍ഫോര്‍മന്‍സ് കേന്ദ്രത്തിലെ താരങ്ങള്‍ക്കും മാനേജ്മെന്റ് ടീമുകള്‍ക്കും നയപരമായ നിര്‍ദ്ദേശങ്ങളും മഹേല നല്‍കുമെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

Previous articleഡര്‍ഹവുമായി മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി ബെന്‍ സ്റ്റോക്സ്
Next articleഅണ്ടർ 19 ലോകകപ്പിനായുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു