പിതാവിന്റെ ആരോഗ്യ നില ആശങ്കാജനകം, ബെന്‍ സ്റ്റോക്സ് ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കുന്നത് സംശയത്തില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പിതാവ് ഗെഡ് സ്റ്റോക്സിന്റെ ആരോഗ്യനില മോശമായി ജോഹാന്നസ്ബര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് കളിക്കുന്നത് സംശയത്തില്‍. താരത്തിന്റെ പിതാവിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

മുന്‍ ന്യൂസിലാണ്ട് റഗ്ബി ലീഗ് അന്താരാഷ്ട്ര താരമായ ഗെഡ് ബെന്‍ സ്റ്റോക്സിന് 12 വയസ്സുള്ളപ്പോളാണ് കോച്ചിംഗ് ദൗത്യവുമായാണ് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നത്. സ്റ്റോക്സിലെ മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം ടെസ്റ്റ് പരമ്പര കാണുവാനായാണ് ഗെഡ് സ്റ്റോക്സ് ദക്ഷിണാഫ്രിക്കയിലേക്ക് എത്തിയത്.