പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബിസിസിഐ. ടിവി ടോക്ക് ഷോയില്‍ പങ്കെടുക്കുകയും അതിലെ പല പരാമര്‍ശങ്ങളുമാണ് താരങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കുവാന്‍ ബിസിസഐയെ പ്രേരിപ്പിച്ചിരിക്കുന്നത്. “കോഫി വിത്ത് കരണ്‍” എന്ന ഷോയില്‍ പങ്കെടുക്കവെയാണ് പാണ്ഡ്യയുടെ ചില ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാനിടയാക്കിയത്. അവ റേസിസ്റ്റ്, സെക്സിസ്റ്റ് സ്വഭാവത്തിലുള്ളവയാണെന്നായിരുന്നു പൊതുവേ ഉയര്‍ന്ന് അഭിപാര്യം.

ഇരുവര്‍ക്കും 24 മണിക്കൂറാണ് നോട്ടീസിനു മറുപടി നല്‍കുവാന്‍ സമയം അനുവദിച്ചിരിക്കുന്നതെന്നാണ് സിഒഎ ചെയര്‍മാന്‍ വിനോദ് റായ് പറഞ്ഞത്.

Previous articleജോഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ നയിക്കും
Next articleഐസാൾ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു