ഐസാൾ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

ഐസാളിന്റെ പരിശീലകനായി സ്റ്റാൻലി റൊസാരിയോ ഹെൻറിയെ നിയമിച്ചു. കഴിഞ്ഞ ദിവസം ഗിഫ്റ്റ് റൈഖാൻ പരിശീലക സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഹെൻറി എത്തിയിരിക്കുന്നത്. ഇന്ത്യൻ ആരോസിനോട് കൂടെ ഐസാൾ പരാജയപ്പെട്ടതോടെ ആയിരുന്നു ഗിഫ്റ്റ് റൈഖാൻ ക്ലബ് വിടാൻ തീരുമാനിച്ചത്. ഈ സീസൺ തുടക്കത്തിൽ ഐസാളിന്റെ പരിശീലക ചുമതലയേറ്റെടുത്ത് റൈഖാന് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിരുന്നില്ല. ലീഗിൽ ഇപ്പോൾ പത്താം സ്ഥാനത്താണ് ഐസാൾ ഉള്ളത്.

ബെംഗളൂരു സ്വദേശിയായ ഹെൻറി മുമ്പ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും അടക്കം പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായും ഹെൻറി എത്തിയിട്ടുണ്ട്. 2013ൽ കേരള ക്ലബായ ഈഗിൾസിനൊപ്പവും പ്രവർത്തിച്ചിരുന്നു. ഐസാളിന്റെ ഐലീഗ് സീസൺ മാറ്റി മറിക്കാൻ ഹെൻറിക്ക് ആകുമെന്നാണ് ഐസാൾ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. ലീഗിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ രണ്ട് ജയങ്ങൾ മാത്രമെ ഐസാളിന് ഉള്ളൂ.

Previous articleപാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്
Next articleകോഫി വിത്ത് കരണിലെ വിവാദ പരാമര്‍ശങ്ങള്‍, മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍