ജോഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ നയിക്കും

സ്ഥിരം നായകന്‍ ഫാഫ് ഡു പ്ലെസിയ്ക്ക് വിലക്ക് വന്നതിനെത്തുടര്‍ന്ന് ജോഹാന്നസ്ബര്‍ഗ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ നയിക്കും. വെള്ളിയാഴ്ച ജനുവരി 11നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിയ്ക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ഓവര്‍ നിരക്കില്‍ പിന്നോട്ട് പോയതിനാണ് ഫാഫ് ഡു പ്ലെസിയ്ക്ക് വിലക്ക് വന്നത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡു പ്ലെസി സമാനമായ പിഴവ് വരുത്തുന്നത്.

Previous articleഇംഗ്ലണ്ടിൽ ‘വാർ’ വിവാദം
Next articleപാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്