കട്ടക്കിൽ ടോസ് നേടി ബാവുമ, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Indiasouthafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ. ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച സ്കോര്‍ നേടിയെങ്കിലും ഡേവിഡ് മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് ഇന്ത്യയെ മുട്ടുകുത്തിയ്ക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ക്വിന്റൺ ഡി കോക്കിന് പകരം ഹെയിന്‍റിച്ച് ക്ലാസ്സനും സ്റ്റബ്സിന് പകരം റീസ ഹെന്‍ഡ്രിക്സും ടീമിലേക്ക് എത്തുന്നു. അതേ സമയം ഇന്ത്യ മാറ്റങ്ങളില്ലാതെയാണ് കളിക്കുന്നത്.

ഇന്ത്യ: Ishan Kishan, Ruturaj Gaikwad, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

ദക്ഷിണാഫ്രിക്ക: Temba Bavuma(c), Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen(w), Dwaine Pretorius, Wayne Parnell, Keshav Maharaj, Tabraiz Shamsi, Kagiso Rabada, Anrich Nortje