അഫ്ഗാനിസ്ഥാന് വേണ്ടത് ബാറ്റിംഗ് സ്ഥിരത – ട്രോട്ട്

Sports Correspondent

Afghanistanbatting
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന് തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് വേണ്ടത് ബാറ്റിംഗ് സ്ഥിരതയെന്ന് പറഞ്ഞ് ടീം കോച്ച് മുഖ്യ കോച്ച്. ഏകദിന ലോകകപ്പിൽ 9 ലീഗ് മത്സരത്തിൽ നാല് വിജയം ലഭിച്ച അഫ്ഗാനിസ്ഥാന് ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.

ന്യൂ ഡൽഹിയിൽ ഇംഗ്ലണ്ടിനെതിരെ ലോകകപ്പിൽ ജയിച്ച അഫ്ഗാനിസ്ഥാന് ആരെയും തോല്പിക്കാനാകുമെന്ന് ജോനാഥന്‍ ട്രോട്ട് മത്സര ശേഷം പറഞ്ഞപ്പോള്‍ അത് സാധ്യമാക്കണമെങ്കിൽ ബാറ്റിംഗ് സ്ഥിരത ടീമിൽ നിന്ന് ഉണ്ടാവണമെന്നും അഫ്ഗാനിസ്ഥാന്‍ കോച്ച് വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ട് ടി20 മത്സരത്തിൽ തോൽവിയേറ്റ് ശേഷം പ്രതികരിച്ചപ്പോള്‍ അവസാന പത്തോവറിൽ ബാറ്റ്സ്മാന്മാര്‍ ആക്രമിച്ച് കളിക്കുന്നുണ്ടെന്നും മധ്യ ഓവറുകളിൽ വേണ്ടത്ര റൺസ് കണ്ടെത്തുന്നില്ലെന്നും ട്രോട്ട് പറഞ്ഞു. മൊഹാലിയിൽ 10 ഓവറിൽ നിന്ന് 110 റൺസാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.