മാർച്ചിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയിലേക്ക്, മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിക്കും
2022 മാര്‍ച്ചിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുമെന്ന് അറിയിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാവും പര്യടനത്തിലുണ്ടാവുക. മാര്‍ച്ച് 18ന് ആരംഭിച്ച് ഏപ്രിൽ 12ന് അവസാനിക്കുന്ന ടൂര്‍ നാല് വേദികളിലായിട്ടാവും നടക്കുക.
ജോഹാന്നസ്ബര്‍ഗിലാവും ബംഗ്ലാദേശ് പര്യടനത്തിനിടെ തങ്ങുക.
മാര്‍ച്ച് 18, 20, 23 ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. ആദ്യത്തെയും മൂന്നാമത്തെയും മത്സരം സെഞ്ചൂറിയണിലും രണ്ടാം ഏകദിനം ജോഹാന്നസ്ബര്‍ഗിലും നടക്കും.
ആദ്യ ടെസ്റ്റ് മാര്‍ച്ച് 31 മുതൽ ഏപ്രിൽ 4 വരെ ഡര്‍ബനിലും രണ്ടാം ടെസ്റ്റ് ഏപ്രിൽ 8 മുതൽ 12 വരെ കെബെര്‍ഹയിലും നടക്കും.