ബംഗ്ലാദേശ് – ശ്രീലങ്ക ഏകദിന പരമ്പര മേയ് 23ന് ആരംഭിയ്ക്കും

Bangladesh
- Advertisement -

ശ്രീലങ്കയിലെ ടെസ്റ്റ് പരാജയത്തിന് ശേഷം ബംഗ്ലാദേശ് നാട്ടിലെത്തി അതേ എതിരാളികള്‍ക്കെതിരെ മേയ് 23ന് ഏകദിന പരമ്പരയില്‍ കളിക്കും. മൂന്ന് മത്സരങ്ങളാണ് പമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര 1-0ന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ധാക്കയിലെ ഷേര്‍ ഇ ബംഗള ദേശീയ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ മത്സരങ്ങളും ഡേ നൈറ്റ് മത്സരങ്ങളായിരിക്കും. മേയ് 23, 25, 28 തീയ്യതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

ബംഗ്ലാദേശില്‍ 2021ല്‍ നടക്കുന്ന രണ്ടാമത്തെ ഏകദിന പരമ്പരയാണിത്. നേരത്തെ വിന്‍ഡീസിനെതിരെ ആതിഥേയര്‍ 3-0ന് ജനുവരിയില്‍ വിജയം കരസ്ഥമാക്കിയിരുന്നു. ഐപിഎലില്‍ നിന്ന് മടങ്ങിയെത്തുന്ന ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും പരമ്പരയിലുണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. ഇരുവരും 14 ദിവസത്തെ ക്വാറന്റീനിന് വിധേയരാകണമെന്നാണ് രാജ്യത്തെ നിയമം. ക്രിക്കറ്റ് താരങ്ങള്‍ക്കും ഇതില്‍ ഇളവ് ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Advertisement