ന്യൂസിലാണ്ട് ടൂറിനുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിലേക്ക് വൈറ്റ് ബോള്‍ പരമ്പരയ്ക്കായി പോകുന്ന ബംഗ്ലാദേശിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. ടീമില്‍ നിന്ന് തൈജുല്‍ ഇസ്ലാമിനെ ഒഴിവാക്കിയപ്പോള്‍ മൊസ്ദേക്ക് ഹൊസൈന്‍, മുഹമ്മദ് നൈം, നസും അഹമ്മദ്, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. 20 അംഗ സംഘത്തെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്.

ഷാക്കിബ് അല്‍ ഹസന്‍ പറ്റേര്‍ണിറ്റി ലീവ് എടുത്തതിനാല്‍ തന്നെ പരമ്പരയ്ക്കുണ്ടാവില്ല. വിന്‍ഡീസ് പരമ്പരയില്‍ തൈജുല്‍ ടീമിലുണ്ടായിരുന്നുവെങ്കില്‍ അവസരം ലഭിച്ചിരുന്നില്ല.

ബംഗ്ലാദേശ് സ്ക്വാഡ്: : Tamim Iqbal, Mosaddek Hossain, Najmul Hossain Shanto, Mushfiqur Rahim, Mohammad Mithun, Liton Das, Mahmudullah, Afif Hossain, Soumya Sarkar, Mohammad Naim, Taskin Ahmed, Al-Amin Hossain, Shoriful Islam, Hasan Mahmud, Mohammad Saifuddin, Mustafizur Rahman, Mehidy Hasan, Rubel Hossain, Mahedi Hasan, Nasum Ahmed