ബംഗ്ലാദേശ് ക്രിക്കറ്റിന് പാക്കിസ്ഥാന്‍ നല്‍കിയ സഹായങ്ങള്‍ മറക്കരുത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനിലേക്ക് പര്യടനം നടത്തുവാന്‍ വിസ്സമ്മതിച്ച് നില്‍ക്കുന്ന ബംഗ്ലാദേശിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ താരം ആമിര്‍ സൊഹൈല്‍. പാക്കിസ്ഥാനിലേക്ക് ബംഗ്ലാദേശ് സന്ദര്‍ശനം നടത്തേണ്ടതുണ്ടന്നും ടീമിന് അന്താരാഷ്ട്ര-ടെസ്റ്റ് പദവി നേടിത്തരുന്നതില്‍ പാക്കിസ്ഥാന്‍ വഹിച്ച പങ്ക് ഓര്‍മ്മപ്പെടുത്തുവാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശിന്റെ ക്രിക്കറ്റിംഗ് യാത്രയില്‍ പാക്കിസ്ഥാന്‍ വളരെയധികം സഹായം നല്‍കിയ രാജ്യമാണ്. അത് അവരത് മറക്കാന്‍ പാടില്ലെന്നും ആമിര്‍ സൊഹൈല്‍ വ്യക്തമാക്കി.