ശ്രീലങ്കന്‍ ടൂറിന്റെ സാധ്യതകള്‍ പരിശോധിച്ച് ബംഗ്ലാദേശ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പും ടി20 ലോകകപ്പും ഉപേക്ഷിച്ചതോടെ ശ്രീലങ്കയിലേക്കുള്ള തങ്ങളുടെ പര്യടനത്തിന്റെ സാധ്യതകള്‍ തേടി ബംഗ്ലാദേശ്. നേരത്തെ കോവിഡ് സാഹചര്യം കാരണം പരമ്പര ഉപേക്ഷിക്കുകയാണെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ ടൂര്‍ണ്ണമെന്റുകള്‍ ഉപേക്ഷിച്ചതോടെ ആ സ്ഥലത്ത് ഈ പരമ്പര നടത്താനാകുമോ എന്നാണ് ബോര്‍ഡ് ഉറ്റുനോക്കുന്നത്.

നാട്ടിലെ സ്ഥിതി മോശമായി തന്നെ തുടരുന്നതിനാല്‍ ബംഗ്ലാദേശ് എവേ ടൂറുകള്‍ നടത്തുവാനാകുമോ എന്നതാണ് ശ്രമിക്കുന്നത്. ശ്രീലങ്കയില്‍ സ്ഥിതി വളരെ മെച്ചമായതിനാല്‍ തന്നെ ആ പരമ്പര നടത്താനാകുമോ എന്നാണ് ബോര്‍ഡ് ആലോചിക്കുന്നത്. അത് പോലെ തന്നെ കാലാവസ്ഥ അനുകൂലമെങ്കില്‍ അയര്‍ലണ്ട് പരമ്പരയുടെ സാധ്യതയും ബോര്‍ഡ് നോക്കുന്നുണ്ടെന്ന് ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.