ബംഗ്ലാദേശ് – പാകിസ്ഥാൻ ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ കളി തടസ്സപ്പെടുത്തി

Azhar Ali Babar Azam Pakisthan Bangladesh Test

ബംഗ്ലദേശും പാകിസ്ഥാനും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഭൂരിഭാഗവും മഴ മൂലം കളി നടന്നില്ല. രണ്ടാം ദിവസം വെറും 6.2 ഓവർ മാത്രമാണ് പൂർത്തിയാക്കാൻ ആയത്. മത്സരത്തിന്റെ ആദ്യ ദിവസമായ ഇന്നലെയും രണ്ട് സെഷൻ മാത്രമാണ് മഴ മൂലം പൂർത്തിയാക്കാനായത്.

രണ്ടാം ദിവസം 2 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച പാകിസ്ഥാൻ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. 52 റൺസ് എടുത്ത അസ്ഹർ അലിയും 71 റൺസ് എടുത്ത ബാബർ അസമുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ജയിച്ച പാകിസ്ഥാൻ 1-0ന് മുൻപിലാണ്.

Previous articleമാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്!! ഫലം മാറുമോ!?
Next articleബ്രസീലിൽ നിന്ന് തിരികെ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം ഇനി കേരളത്തിൽ