മാറ്റങ്ങൾ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്!! ഫലം മാറുമോ!?

Newsroom

ഐ എസ് എൽ സീസണീലെ നാലാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ബെംഗളൂരിവിന് എതിരെ ഇറങ്ങിയ ടീമിൽ യാതൊരു മാറ്റവും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ രാഹുൽ ഇന്നും ടീമിൽ ഇല്ല. മലയാളി താരം സഹൽ ഇന്നും ആദ്യ ഇലവനിൽ ഉണ്ട്. ഇന്ന് ആദ്യ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

Kerala Blasters; Albino, Khabra, Leskovic, Sipovic, Jessel, Jeakson, Putea, Sahal, Luna, Vincy, Vasques