ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് നേടിയത് തങ്ങളുടെ ആദ്യത്തെ ബൈലാറ്ററൽ പരമ്പര വിജയം

Bangladesh
- Advertisement -

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള 103 റൺസിന്റെ വിജയം അവർക്ക് നേടിക്കൊടുത്തത് ചരിത്ര മുഹൂർത്തം കൂടിയാണ്. ശ്രീലങ്കയ്ക്കെതിരെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഒരു ബൈലാറ്ററൽ പരമ്പരയിൽ വിജയം കുറിയ്ക്കുന്നത്. ഇന്നലെ ബാറ്റിംഗിൽ തകർന്ന ബംഗ്ലാദേശിനെ മുഷ്ഫിക്കുർ റഹീം നേടിയ 125 റൺസാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ആദ്യ മത്സരത്തിലും മുഷ്ഫിക്കുർ ആണ് തിളങ്ങിയത്. ഇരു മത്സരത്തിലും മഹമ്മുദുള്ളയും തിളങ്ങി.

ബൗളിംഗിൽ മെഹ്ദി ഹസനും മുസ്തഫിസുർ റഹ്മാനുമാണ് രണ്ട് മത്സരങ്ങളിലും മികച്ച് നിന്നത്. ഇവരുടെ പ്രകടനങ്ങൾ കൂടിയായപ്പോൾ ബംഗ്ലാദേശ് ചരിത്രം കുറിയ്ക്കുകയായിരുന്നു ലങ്കയ്ക്കെതിരെയുള്ള പരമ്പര വിജയത്തോടെ. വിജയം ബംഗ്ലാദേശിന് ലോകകപ്പ് സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനവും നേടിക്കൊടുത്തു.

Advertisement