“മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തരാണ്, പക്ഷെ അതോർത്ത് വിയ്യറയൽ വിറക്കില്ല”

20210526 120607
- Advertisement -

ഇന്ന് യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് വിയ്യറയൽ. ഇന്നത്തെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഫേവറിറ്റുകൾ എന്ന് വിയ്യറയൽ പരിശീലകൻ ഉനയ് എമിറെ പറഞ്ഞു. എന്നാൽ ഫേവറിറ്റുകൾ തന്നെ ഫൈനൽ വിജയിക്കണം എന്ന് ഇല്ല. ഇന്നത്തെ ഫൈനലിൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കും ആ അവസരങ്ങൾ മുതലെടുക്കുന്നവർ ആകും കപ്പ് ഉയർത്തുക എന്ന് എമിറെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ടീം അതി ശക്തരാണ്. എന്നാൽ അതോർത്ത് പേടിച്ചു വിറച്ചു കൊണ്ട് കളത്തിൽ ഇറങ്ങിയാൽ തങ്ങൾ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരു ടീമിനെ കണ്ടും വിറക്കുന്നവരല്ല വിയ്യറയൽ എന്ന് എമിറെ പറഞ്ഞു. മൂന്ന് തവണ യൂറോപ്പ ലീഗ് വിജയിച്ചിട്ടുള്ള പരിശീലകനാണ് ഉനായ് എമിറെ. ഇന്ന് കൂടെ കിരീടം നേടിയാണ് എമിറെക്ക് ഏറ്റവും കൂടത് യൂറോപ്പ ലീഗ് കിരീടം എന്ന പുതിയ ചരിത്രം കുറിക്കാം.

Advertisement