താരങ്ങളുടെ വിലക്ക് മാറ്റേണ്ടതില്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍

- Advertisement -

ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്കുകള്‍ മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം വിശദമാക്കിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും താരത്തിനു പിന്തുണയായി പലരും രംഗത്തെത്തുന്നുണ്ട്.

ഈ മൂന്ന് താരങ്ങളും തെറ്റ് ചെയ്തതായി സമ്മതിയ്ക്കുകയും വിലക്കുകളെ അംഗീകരിക്കുകയും ചെയ്തവരാണെന്നും മിച്ചല്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഫോമും സ്ഥിരതയുമില്ലാതെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്നതിനാലാണ് വാര്‍ണറുടെയും സ്മിത്തിന്റെയും വിലക്ക് കുറയ്ക്കണമെന്ന് പലതാരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ബാന്‍ക്രോഫ്ടിന്റെ വിലക്കിന്റെ കാലാവധി അവസാനിക്കാറായിരിക്കെ സ്മിത്തിനും വാര്‍ണര്‍ക്കും മാത്രം ഇളവ് നല്‍കുന്നതും ശരിയല്ലെന്നാണ് മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.

Advertisement