വിജയ ടീമിൽ മാറ്റങ്ങൾ വരുത്താതെ ഗോകുലം മിനേർവയ്ക്ക് എതിരെ

- Advertisement -

ഇന്ന് മിനേർവ പഞ്ചാബിനെ നേരിടുന്ന ഗോകുലം കേരള എഫ് സി ആദ്യ ഇലവനിൽ മാറ്റമില്ല. ഷില്ലോങ്ങ് ലജോങ്ങിനെതിരെ കളിച്ച അതേ ലൈനപ്പിനെ തന്നെ നിലനിർത്തിയാണ് ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്. പരിക്ക് കാരണം കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട അർജുൻ ജയരാജ് തിരിച്ചെത്തി എങ്കിലും ബെഞ്ചിലാണ് സ്ഥാനം. മുഡെ മുസയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ റാഷിദാണ് മധ്യനിര നിയന്ത്രിക്കുക. ഒപ്പം ക്യാപ്റ്റൻ ആം ബാൻഡും റാഷിദ് തന്നെ അണിയും.

കഴിഞ്ഞ മത്സരത്തിലെ സ്റ്റാർ ഗനി നിഗം ആദ്യ ഇലവനിൽ ഉണ്ട്. സുഹൈർ, രാജേഷ്, ജർമ്മൻ എന്നിവരാണ് അറ്റാക്കിനെ നയിക്കുന്നത്.

ടീം; ഷിബിൻ രാജ്, അഭിഷേക് ദാസ്, അഡോ, ഓർടിസ്, ദീപക്, കാസ്ട്രോ, റാഷിദ്, ഗനി, സുഹൈർ, രാജേഷ്, ജർമ്മൻ

Advertisement