ബംഗ്ലദേശിന് ഗംഭീര തുടക്കം, വിക്കറ്റ് എടുക്കാൻ ആകാതെ ഇന്ത്യൻ ബൗളിംഗ്
ഇന്ത്യ ഉയർത്തിയ 513 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് മികച്ച തുടക്കം. അവർ ഇന്ന് നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് പോകാതെ 119 റൺസ് എന്ന നിലയിലാണ്. നേരത്തെ ഇന്ത്യ 258-2 എന്ന നിലയിൽ ഉള്ള രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

ഷാന്റോയും സാകിർ ഹസനും ആണ് ബംഗ്ലാദേശിനായി ഇപ്പോൾ ക്രീസിൽ ഉള്ളത്. ഷാന്റോ 64 റൺസുമായും സാകിർ 55 റൺസുമായും ക്രീസിൽ നിൽക്കുന്നു. ആദ്യ ഇന്നിങ്സിൽ 150 റൺസ് എടുക്കും മുമ്പ് ഇന്ത്യ ബംഗ്ലാദേശിനെ ഓൾ ഔട്ട് ആക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് ആദ്യ സൂചനകൾ. ഇനു ബംഗ്ലാദേശിന് ജയിക്കാൻ 394 റൺസ് കൂടിയാണ് വേണ്ടത്.