ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ ബാറ്റിംഗ് തുടരുന്നു

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ 513 റൺസിന്റെ കൂറ്റന്‍ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് നേടി നിൽക്കുന്നു. വിജയത്തിനായി രണ്ട് ദിവസം അവശേഷിക്കുമ്പോള്‍ 471 റൺസാണ് ബംഗ്ലാദേശ് നേടേണ്ടത്. ആദ്യ ഇന്നിംഗ്സിൽ ടീം വെറും 150 റൺസിനാണ് ഓള്‍ഔട്ട് ആയത്.

25 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 17 റൺസ് നേടി സാക്കിര്‍ ഹസനും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 404 റൺസ് നേടിയ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 258/2 എന്ന സ്കോറാണ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.