രണ്ട് റൺസിന് മൂന്ന് വിക്കറ്റ്, തകര്‍ച്ചയിൽ നിന്ന് പാക്കിസ്ഥാനെ കരകയറ്റുവാന്‍ ബാബര്‍ അസം – ഫവദ് അലം എന്നിവരുടെ ശ്രമം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജമൈക്കയിലെ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന്റെ നടുവൊടിച്ച് വിന്‍ഡീസ് പേസര്‍മാര്‍. രണ്ട് റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ ലഞ്ച് വരെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ബാബര്‍ അസം – ഫവദ് അലം കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 62/3 എന്ന നിലയിലാണ് പാക്കിസ്ഥാന്‍.

Babarazam

ആബിദ് അലി, അസ്ഹര്‍ അലി, ഇമ്രാന്‍ ബട്ട് എന്നിവരെ ആദ്യ ഓവറുകള്‍ക്കുള്ളിൽ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 2/3 എന്ന നിലയിലായിരുന്നു. പിന്നീട് നാലാം വിക്കറ്റിൽ 60 റൺസ് നേടിയ ബാബര്‍ – ഫവദ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

ബാബര്‍ അസം 31 റൺസും ഫവദ് അലം 26 റൺസുമാണ് നേടിയത്. വെസ്റ്റിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് രണ്ടും ജെയ്ഡന്‍ സീൽസ് രണ്ടും വിക്കറ്റ് നേടി.