കോഹ്‍ലിയെ മറികടന്ന് ബാബര്‍ അസം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നിംഗ്സുകളുടെ ബലത്തില്‍ ആയിരം ടി20 അന്താരാഷ്ട്ര റണ്‍സ് നേടുന്നതില്‍ കോഹ്‍ലിയെ മറികടന്ന് ബാബര്‍ അസം. ഇന്നലെ ന്യൂസിലാണ്ടിനെതിരെ 79 റണ്‍സ് നേടിയ തന്റെ ഇന്നിംഗ്സിനിടെയാണ് ബാബര്‍ അസമിന്റെ ഈ നേട്ടം. വിരാട് കോഹ്‍ലി 27 ഇന്നിംഗ്സുകളില്‍ നിന്ന് ആയിരം റണ്‍സ് തികച്ചപ്പോള്‍ ബാബര്‍ അസം 26 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം.

24 വയസ്സില്‍ ഈ നേട്ടം കൊയ്യുമ്പോള്‍ പ്രായത്തില്‍ രണ്ടാം സ്ഥാനക്കാരനാണ് ബാബര്‍ അസം. ഉമര്‍ അക്മല്‍ 23 വയസ്സില്‍ ഈ നേട്ടം കൊയ്തതാണ് ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ റെക്കോര്‍ഡ്.