അബ്ബാസിനും ബാബര്‍ അസമിനും റാങ്കിംഗില്‍ മുന്നേറ്റം

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങളുടെ ബലത്തില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മുഹമ്മദ് അബ്ബാസ് എട്ടാം സ്ഥാനത്തിലേക്ക് എത്തിയപ്പോള്‍ ബാറ്റ്സ്മാന്മാരുടെ നിരയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബാബര്‍ അസം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ബാബര്‍ അസമിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് കൂടിയാണ് ഇത്.

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ റണ്‍സ് കണ്ടെത്തിയ ആബിദ് അലി, മുഹമ്മദ് റിസ്വാന്‍ എന്നിവരും അവരുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് എത്തിയിട്ടുണ്ട്. ആബിദ് അലി 49ാം റാങ്കിലും റിസ്വാന്‍ 75ാം റാങ്കിലുമാണുള്ളത്.

 

Advertisement