2021 മാർച്ച് വരെ തിരഞ്ഞെടുപ്പ് ഇല്ല, ബാർതൊമെയു ബാഴ്സലോണ പ്രസിഡന്റായി തുടരും

- Advertisement -

ക്ലബിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ പരിഗണിച്ച് ബാഴ്സലോണ ബോർഡ് തിരഞ്ഞെടുപ്പ് വേഗത്തിൽ ആക്കണം എന്ന നിർദ്ദേശം തള്ളപ്പെട്ടു. ഇന്നലെ ബോർഡ് നടത്തിയ മീറ്റിംഗിൽ ഭൂരിപക്ഷവും തൽസ്ഥിതി തുടരാനും തിരഞ്ഞെടുപ്പ് അടുത്ത വർഷം മതിയെന്നും പറഞ്ഞു. അടുത്ത വർഷം മാർച്ച് 21നാകും തിരഞ്ഞെടുപ്പ് നടക്കുക. അതുവരെ ബാർതൊമെയു തന്നെ പ്രസിഡന്റായി തുടരും.

ക്ലബിലെ പ്രമുഖ താരങ്ങൾ അടക്കം ബോർഡിനെതിരെ തിരിഞ്ഞു എങ്കിലും തിരഞ്ഞെടുപ്പ് നടക്കാനും ബാർതൊമെയു രാജിവെക്കാനുമുള്ള സാധ്യതകൾ ഇതോടെ അവസാനിച്ചു. ബാർതൊമെയുവിന് വലിയ ഭൂർപക്ഷം തന്നെ ഇപ്പോഴത്തെ ബോർഡിൽ ഉണ്ട്‌. പ്രസിഡന്റിനെ ചോദ്യം ചെയ്ത് ക്ലബ് ഡയറക്ടർമാരെ രണ്ട് മാസങ്ങൾക്ക് മുമ്പ് ബോർഡ് പുറത്താക്കിയിരുന്നു.

Advertisement