“ബാഴ്സലോണ എന്നാൽ മെസ്സിയാണ്, അദ്ദേഹം ബാഴ്സലോണ വിടില്ല എന്ന് ഉറപ്പിക്കണം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ വിട്ട് മെസ്സി എവിടെയും പോകില്ല എന്ന് ക്ലബ് ഉറപ്പിക്കണം എന്ന് മുൻ ബാഴ്സലോണ താരം സാമുവൽ എറ്റു. ബാഴ്സലോണ എന്നാൽ മെസ്സിയാണ്. ആ മെസ്സി ക്ലബ് തുടരും എന്നും അദ്ദേഹം വിരമിക്കും വരെ ക്ലബിനോട് ഒപ്പം ഉണ്ടാകും എന്നും ഉറപ്പിക്കേണ്ട ചുമതല ബാഴ്സലോണ ബോർഡിന് ഉണ്ട് എന്നും എറ്റു പറഞ്ഞു. ബയേണിനോട് ഏറ്റ നാണക്കേടിന് ശേഷം മെസ്സി ബാഴ്സലോണ വിടാൻ ഒരുങ്ങുകയാണെന്ന വാർത്തകർ വരുന്നതിനിടയിൽ ആണ് എറ്റുവിന്റെ പ്രതികരണം.

ലോക കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നു എന്നത് ബാഴ്സലോണയെ സ്നേഹിക്കുന്ന തങ്ങളുടെ ഭാഗ്യമാണെന്ന് എറ്റു പറഞ്ഞു. മെസ്സി ക്ലബ് വിടുകയാണെങ്കിൽ ബാഴ്സലോണ വേറെ പേര് കണ്ട് പിടിക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. മെസ്സിക്ക് നല്ലത് സംഭവിക്ക എന്നാണ് തന്റെ ആഗ്രഹം. എന്നാൽ മെസ്സി തന്നെയാണ് ബാഴ്സലോണ. എറ്റു പറഞ്ഞു