ബാബര്‍ പുറത്ത്, ഷഹീക്കിന് ശതകം, പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് 120 റൺസ്

ഗോള്‍ ടെസ്റ്റിൽ അവസാന ദിവസം അവശേഷിക്കുമ്പോള്‍ വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടത് 120 റൺസ്, കൈവശമുള്ളതാകട്ടേ 7 വിക്കറ്റും. മൂന്നാം വിക്കറ്റിൽ ബാബര്‍ അസം – അബ്ദുള്ള ഷഫീക്ക് കൂട്ടുകെട്ട് 101 റൺസ് നേടിയാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.

55 റൺസ് നേടിയ ബാബര്‍ അസമിനെ പ്രഭാത് ജയസൂര്യ പുറത്താക്കിയപ്പോള്‍ അബ്ദുള്ള ഷഫീക്ക് 112 റൺസ് നേടി പുറത്താകാതെ ക്രീസിൽ നിൽക്കുന്നു. 85 ഓവറിൽ 222/3 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍.