ഫാബിയോ സിൽവ വോൾവ്സ് വിട്ട് ബെൽജിയത്തിൽ

20220719 171422

വോൾവ്സിന്റെ പോർച്ചുഗീസ് മുന്നേറ്റതാരം ഫാബിയോ സിൽവ ടീം വിട്ടു. ബെൽജിയൻ ക്ലബായ ആൻഡർലെച് താരത്തെ സ്വന്തമാക്കി. ലോണിൽ ആണ് താരം ബെൽജിയത്തിലേക്ക് പോകുന്നത്. വോൾവ്സ് താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്. ഇരുപതുകാരൻ ആയ താരത്തിന്റെ വേതനം പൂർണ്ണമായും ബെൽജിയൻ ക്ലബാകും നൽകുക.

എഫ്സി പോർട്ടോയിൽ നിന്നും 2019ൽ ആയിരുന്നു ഫാബിയോ വോൾവ്സിൽ എത്തിയത്. വോൾവ്സിൽ എന്നാൽ കാര്യമായി തിളങ്ങാൻ ആയില്ല. പോർട്ടോ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. പോർച്ചുഗൽ ദേശിയ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് സിൽവ.