പുതിയ നിയമപ്രകാരം ഓവര്‍ റേറ്റ് മാനദണ്ഡം പാലിക്കുക പ്രയാസകരം

- Advertisement -

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഓവര്‍ റേറ്റ് നിയമങ്ങള്‍ പാലിക്കുക ഏറ്റവും പ്രയാസകരമാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ടെസ്റ്റ് നായകന്‍ അസ്ഹര്‍ അലി. എന്നാല്‍ ആദ്യ കുറച്ച് മത്സരങ്ങള്‍ കഴിഞ്ഞ് വീണ്ടും കാര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ താരങ്ങള്‍ക്കാകുമെന്ന് കരുതുന്നുവെന്നും അസ്ഹര്‍ അലി വ്യക്തമാക്കി.

ബൗളര്‍മാര്‍ പന്തെറിയുവാന്‍ എത്തുമ്പോള്‍ അമ്പയര്‍മാര്‍ക്ക് സ്വെറ്ററും തൊപ്പിയും നല്‍കുന്നത് വിലക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഓരോ തവണയും തങ്ങളുടെ ഈ വസ്തുക്കള്‍ ബൗണ്ടറിയ്ക്ക് പുറത്ത് കൊണ്ടുപോയി വെച്ച ശേഷമാണ് ബൗളര്‍മാര്‍ ബൗളിംഗിനെത്തേണ്ടത്. തങ്ങളുടെ സന്നാഹ മത്സരത്തില്‍(സ്ക്വാഡുകള്‍ തമ്മിലുള്ള) ഈ നിയമങ്ങളുമായി പൊരുത്തപ്പെടുവാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നും അസ്ഹര്‍ അലി അഭിപ്രായപ്പെട്ടു.

Advertisement