എബിൻ ദാസ് ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ U16 ടീമിൽ

ബഹ്റൈനിൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിനായുള്ള സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. 27 അംഗ ടീമിൽ ഒരൊറ്റ മലയാളി മാത്രമേ ഉള്ളൂ. തിരുവനന്തപുരം സ്വദേശിയായ എബിൻ ദാസ് ആണ് ഇന്ത്യൻ ടീമിൽ ഇടം നേടിയിരുക്കുന്നത്. മുമ്പും ഇന്ത്യൻ അണ്ടർ 16 ടീമിൽ എബിൻ എത്തിയിട്ടുണ്ട്. തിരുവനന്തപുരം ലിഫാ അക്കാദമിയിൽ കളിക്കുന്ന താരമാണ്. അടുത്ത ആഴ്ച താരം ഗോവയിലേക്ക് തിരിക്കും.

ഗോവയിൽ ജൂലൈ 16 മുതൽ ആകും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പരിശീലന ക്യാമ്പ് നടക്കുക. ഡിസംബറിലാണ് ഏഷ്യൻ കപ്പ് നടത്താൻ ഇപ്പോൾ തീയതി തീരുമാനിച്ചിട്ടുള്ളത്. ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, കൊറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവർക്ക് എതിരെ ആണ് ഇന്ത്യൻ ഏഷ്യൻ കപ്പിൽ ഇറങ്ങേണ്ടത്.

Indian Team;
Shamee Caine, Vasmohit Sngh, Dhamisom Kumar, Ebin Das, Suhai Ahmad, Aman Kumar, Satvik Sharma, Aula Siba Prasad, Ranjan Soren, Lalremtulanga Fanai, Isax Zomuanpuia, Anish Mazumder, Shubo Paul, Lionel Dairyl, Halen Nongtudu, Emboklang Ningkhlaw, Chaman, Amandeep, Himanshu Jangrea, Pritam Meetie, Paogoumang SINGSON, SIBAJIT SINGH, MAHESON SINGH, TAISON SINGH, YOIHENBA MEITEI,RENEDY MEITEI, SRIDARTH

Previous articleപുതിയ നിയമപ്രകാരം ഓവര്‍ റേറ്റ് മാനദണ്ഡം പാലിക്കുക പ്രയാസകരം
Next articleവി പി സുഹൈർ നോർത്ത് ഈസ്റ്റിലേക്ക് അടുക്കുന്നു