രണ്ടാം സെഷനിലും പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുന്നു

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം സെഷനിലും മികച്ച രീതിയില്‍ പാക്കിസ്ഥാന്‍ മുന്നേറുന്നു. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 56 ഓവറില്‍ 166/1 എന്ന നിലയിലാണ്. അസ്ഹര്‍ അലിയും ആബിദ് അലിയും ചേര്‍ന്ന് 154 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നത്.

ആബിദ് 80 റണ്‍സും അസ്ഹര്‍ 74 റണ്‍സുമാണ് നേടിയിട്ടുള്ളത്. 94 റണ്‍സാണ് സന്ദര്‍ശകര്‍ രണ്ടാം സെഷനില്‍ നേടിയിട്ടുള്ളത്.