പിടിമുറുക്കി ഇന്ത്യ, 82 റൺസ് വിജയം

നാലാം ടി20യിൽ വിജയം നേടി പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ. ഇന്ന് രാജ്കോട്ടിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169/6 എന്ന സ്കോര്‍ നേടിയപ്പോള്‍ എതിരാളികളെ 87 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് വിജയം നേടിയത്.

അവേശ് ഖാന്‍ നാലും ചഹാല്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 16.5 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. പരിക്കേറ്റ ടെംബ ബാവുമ ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും ക്രീസിലെത്താതിരുന്നപ്പോള്‍ 9ാം വിക്കറ്റ് വീണതോടെ ഇന്ത്യ വിജയം ഉറപ്പാക്കി.

20 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.